കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം: കെസിവൈഎം
1576006
Tuesday, July 15, 2025 8:18 AM IST
മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാമത് അർധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറന്പാല യൂണിറ്റിൽ നടത്തി. കെസിവൈഎം രൂപത മുൻ പ്രസിഡന്റ് മാത്യു തറയിൽ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അംഗം റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ പ്രമേയം അവതരിപ്പിച്ചു. വയനാട് പോലുള്ള മലയോര മേഖലയിലെ കാർഷിക ജീവിതം നിലനിർത്തുന്നതിന് സർക്കാർ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തിലൂടെ ഉന്നയിച്ചു.
വിള ഇൻഷ്വറൻസ്, കർഷക സംരക്ഷണ ബോർഡ്, വന്യമൃഗശല്യത്തിനുള്ള നഷ്ടപരിഹാര സംവിധാനം തുടങ്ങിയവ കൃത്യമായി പ്രാവർത്തികമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മേഖല, രൂപത റിപ്പോർട്ട് അവതരണവും സംഘടനാതല ചർച്ചകളും നടന്നു. എന്റെ ഗ്രാമം, ഗ്രീൻ ഫ്യൂച്ചർ, പ്രവർത്തനമാസാചരണം തുടങ്ങിയ പദ്ധതികളിൽ മികച്ച പ്രവർത്തനം നടത്തിയ മേഖലയെയും യൂണിറ്റുകളെയും ചടങ്ങിൽ ആദരിച്ചു. രൂപതാ ഡയറക്ടർ ഫാ. സാന്േറാ അന്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ന പാലാരിക്കുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, ട്രഷറർ നവീൻ പുലകുടിയിൽ, ആനിമേറ്റർ സിസ്റ്റർ റോസ് ടോം എസ്എബിഎസ് രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ നേതൃത്വം നൽകി.