കോൺഗ്രസ് ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തി
1576008
Tuesday, July 15, 2025 8:18 AM IST
പുൽപ്പള്ളി: വാകേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാകേരി മൂടക്കൊല്ലി പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വന്യമൃഗ അക്രമങ്ങൾക്കെതിരേ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.
ഉപരോധ സമരം ജില്ലാ കോണ്ഗ്രസ് ജില്ലാകമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി എക്സിക്യുട്ടീവ് അംഗം കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, വർഗീസ് മുരിയൻകാവിൽ, കോണ്ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, പി.ഡി. സജി, സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ കെ.ജെ. സണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ, കെ.പി. മധു, പി.ജെ. സിജോ, കെ.ആർ. ബാലൻ, വത്സ വിജയൻ, സി.പി. ഷമീർ, സാബു നീറാകുളം തുടങ്ങിയവർ പ്രസംഗിച്ചു.