ശിൽപ്പശാല നടത്തി
1575292
Sunday, July 13, 2025 6:20 AM IST
മീനങ്ങാടി: അന്താരാഷ്ട്ര സഹകരണ വർഷാഘോഷത്തിന്റെ ഭാഗമായി നബാർഡും സ്റ്റെർക്കും(സയൻസ്, ടെക്നോളജി, എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ വയനാട്) സംയുക്തമായി ജില്ലയിലെ ക്ഷീരസംഘം ഭാരവാഹികൾക്ക് "സഹകരണമേഖലയിലൂടെ സുസ്ഥിരലോകം' എന്ന വിഷയത്തിൽ ശിൽപശാല നടത്തി.
നബാർഡ് ജില്ലാ ഡവലപ്മെന്റ് മാനേജർ ആർ. ആനന്ദ് ഉദ്ഘാടനം ചെയ്തു. റിട്ട.ക്ഷീര വികസന ജോയിന്റ് ഡയറക്ടർ എം. പ്രകാശ്, സ്റ്റെർക്ക് ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ എന്നിവർ യഥാക്രമം "സുസ്ഥിര വികസനം', "ഹരിതഭവനം' എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു.
സ്റ്റെർക്ക് വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ സ്വാഗതവും സിഇഒ എം.എം. ടോമി നന്ദിയും പറഞ്ഞു. വിവിധ ക്ഷീര സംഘങ്ങളിൽനിന്നായി 40 പ്രതിനിധികൾ പങ്കെടുത്തു.