മുത്തങ്ങയിൽ വിത്തൂട്ടും ശിൽപ്പശാലയും നടത്തി
1575288
Sunday, July 13, 2025 6:20 AM IST
സുൽത്താൻ ബത്തേരി: വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹിക വനവത്കരണ വിഭാഗം മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്,
ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ, മേപ്പാടി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ വന്യജീവി സങ്കേതത്തിൽ മുത്തങ്ങയിൽ വിത്തൂട്ടും സർപ്പ ബോധവത്കരണ ശിൽപ്പശാലയും നടത്തി.
ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. വന്യജീവിശല്യം ലഘൂകരിക്കുന്നതിന് ആവിഷ്കരിച്ച പത്തിന പരിപാടികളുടെ ഭാഗമായ വിത്തൂട്ടിന്റെ ഉദ്ഘാടനം സോഷ്യൽ ഫോറസ്ട്രി നോർത്തേണ്‍ റീജിയൻ കണ്‍സർവേറ്റർ ആർ. കീർത്തി നിർവഹിച്ചു.
അസി.ഫോറസ്റ്റ് കണ്‍സർവേറ്റർ എം.ടി. ഹരിലാൽ, ഒ. വിഷ്ണു, പി. സുനിൽ, എം.പി. സജീവ്, എം. ജോഷിൽ, റജീന ബക്കർ, ലൗലി എന്നിവർ പ്രസംഗിച്ചു.