നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു
1576005
Tuesday, July 15, 2025 8:18 AM IST
നടവയൽ: സെന്റ് തോമസ് എൽപി സ്കൂളിലെ വിദ്യാർഥികൾ വ്യത്യസ്ത രീതിയിൽ ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ വാചകങ്ങൾ എഴുതിയും ലഹരിക്കെരെയുള്ള സന്ദേശങ്ങൾ പതിച്ചും ചുമരിൽ ഒട്ടിച്ച വെള്ളത്തുണിയിൽ ഒപ്പുകളും പതിപ്പിച്ചുമാണ് ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിച്ചത്.
ലഹരി വിരുദ്ധ പ്രവർത്തനത്തിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ക്രിസ്റ്റി പൂതക്കുഴിയിൽ പ്രവർത്തനത്തിൽ പങ്കെടുത്ത് ലഹരി വിരുദ്ധ സന്ദേശം നൽകി.
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ എല്ലാ കുട്ടികളും തങ്ങളുടെ ഒപ്പുകൾ തുണിയിൽ പതിപ്പിച്ച് ഈ പ്രവർത്തനത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ ബെന്നി, സീനിയർ അസിസ്റ്റന്റ് മോളി, മേഴ്സി എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, പിടിഎ പ്രസിഡന്റ് ബിജേഷ് കോയിക്കാട്ടിൽ, മദർ പിടിഎ പ്രസിഡന്റ് സോണിയ പതിക്കൽ, പിടിഎ അംഗങ്ങൾ രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.