കേസിൽ പ്രതിയാക്കിയതിനെതിരേ പരാതി നൽകി
1575999
Tuesday, July 15, 2025 8:18 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നടന്ന കോണ്ഗ്രസ് വികസനസമിതി യോഗത്തിനിടെയുണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരേ വ്യാജമായി കേസെടുക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തതായി പി.ഡി. സജി ബത്തേരി ഡിവൈഎസ്പി ക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
വികസന സെമിനാർ കഴിഞ്ഞയുടൻ താൻ വീട്ടിലേക്ക് പോയെന്നും ഇതിനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും പരാതിക്കാരനെ തടഞ്ഞുവച്ച് മർദിച്ചെന്നുള്ള കേസ് വ്യാജമാണെന്നും സജി പരാതിയിൽ പറഞ്ഞു. തന്നെ അപമാനിക്കാൻ പരാതി നൽകിയ ശേഷം സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പരസ്യമായി അപവാദ പ്രചാരണം നടത്തി മാനഹാനി വരുത്തിവച്ചു. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും പി.ഡി. സജി ആവശ്യപ്പെട്ടു.