മഡ് ഫെസ്റ്റ് സീസണ് മൂന്നിനു തുടക്കമായി
1575671
Monday, July 14, 2025 6:18 AM IST
സുൽത്താൻ ബത്തേരി: മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽസംഘടിപ്പിച്ച മഡ് ഫെസ്റ്റ് സീസണ് മൂന്നിന് തുടക്കമായി.
സപ്ത റിസോർട്ടിനു സമീപം പുളവയലിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എംഎൽഎമാരായ ഐ. സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ മഡ് ഫുട്ബോൾ മത്സരത്തിൽ 14 ടീം പങ്കെടുത്തു. ഇതിൽ എട്ട് ടീമുകളെ 15ന് മാനന്തവാടി വള്ളിയൂർക്കാവിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. 17 വരെയാണ് മഡ് ഫെസ്റ്റ് സീസണ് മൂന്ന്.