പുഞ്ചിരിമട്ടം ദുരന്തം: പരിക്കേറ്റ 33 പേർ കിടപ്പിൽ
1575667
Monday, July 14, 2025 6:18 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തത്തിൽ ഗുരുതര പരിക്കേറ്റ 37 ആളുകളിൽ 33 പേർ കിടപ്പിൽ. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം.
ദുരന്തത്തിൽ 298 പേരാണ് മരിച്ചത്. 32 പേരെ കണ്ടെത്താനുണ്ട്. 231 പൂർണ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 223 ശരീരഭാഗങ്ങളും ലഭിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് കുറെയാളുകളെ തിരിച്ചറിഞ്ഞത്. 59 കുടുംബങ്ങൾ ദുരന്തത്തിൽ പൂർണമായും ഇല്ലാതായി. 765 കുടുംബങ്ങൾക്ക് എല്ലാ മാസവും സർക്കാർ വാടക നൽകുന്നുണ്ട്.
എൽസ്റ്റണ്‍ എസ്റ്റേറ്റിൽ ടൗണ്‍ഷിപ്പ് നിർമാണം നടന്നുവരികയാണ്. ദുരന്തബാധിതരുടെ എൻറോൾമെന്റ് നടത്തുന്നുണ്ട്.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 1,036 കുടുംബങ്ങളെയാണ് ഉരുൾ ദുരന്തം നേരിട്ട് ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.