പി.എം. റിൻഷാദ് എംഎസ്എഫ് ജില്ലാ പ്രസിഡന്റ്
1575670
Monday, July 14, 2025 6:18 AM IST
കൽപ്പറ്റ: എംഎസ്എഫ് ജില്ലാ പ്രസിഡന്റായി പി.എം. റിൻഷാദിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ശുഹൈബ് മാനന്തവാടി, അമീൻ നായ്ക്കെട്ടി, മുബഷീർ കൽപ്പറ്റ, മുത്തലിബ് ദ്വാരക, ഫസൽ കന്പളക്കാട്, അസീന മാടക്കര(വൈസ് പ്രസിഡന്റുമാർ),
ഫായിസ് തലയ്ക്കൽ(ജനറൽ സെക്രട്ടറി), റയീസ് വേങ്ങൂർ, റുമൈസ് വെള്ളമുണ്ട, നിഹാൽ വാളത്തൂർ, നാസർ അഞ്ചുകുന്ന്, ഷെഫിൻ ചെതലയം, ജിൻഷാദ് എടവക, ഇഹ്സാന മേപ്പാടി(ജോയിന്റ് സെക്രട്ടറിമാർ), അജിനാസ് വെള്ളമുണ്ട(ട്രഷറർ),ഹഫീസ് ജവാദ്, റാഷിദ് പീച്ചങ്ങോട്, ഷിബിലി പടിഞ്ഞാറത്തറ(വിംഗ് കണ്‍വീനർമാർ).
ജില്ലാ ലീഗ് ഓഫീസിൽ എംഎസ്എഫ് ജില്ലാ കൗണ്‍സിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക്, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, സെക്രട്ടറി കെ. ഹാരിസ്, എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.മുനവറലി സാദത്ത്, അൽ റസീൻ എന്നിവർ പങ്കെടുത്തു.