എന്‍.ഡി. അപ്പച്ചനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണം: വ്യാപാരി കോണ്‍ഗ്രസ്
1575675
Monday, July 14, 2025 6:22 AM IST
കല്‍പ്പറ്റ: പാടിച്ചിറയില്‍ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം വികസന സെമിനാറിനിടെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനോട് മോശമായി പെരുമാറുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തവര്‍ക്കെതിരേ പാര്‍ട്ടി നേതൃത്വം കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ അഞ്ച് പതിറ്റാണ്ടിലധികമായി കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുന്ന നേതാവാണ് അപ്പച്ചന്.
ഇദ്ദേഹത്തിനെതിരായ നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി നേതൃത്വം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ കിഴിശേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഫൈസല്‍ പാപ്പിന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിജു ഗോപാല്‍, ട്രഷറര്‍ രാമകൃഷ്ണന് മൂത്തൊടി, ഷാഫി കമ്പളക്കാട്, ജിതേഷ് ചീരാല്‍, സി. സുനി, എം. ശിഹാബ്, പി.ജെ. നെല്ത്സണ്, പി. ഷാജഹാന്, കെ. ഫറാസ് എന്നിവര്‍ പ്രസംഗിച്ചു.