എൻഎഫ്പിഒ കിസാൻ രത്ന പദ്ധതി ഉദ്ഘാടനം നാളെ
1575674
Monday, July 14, 2025 6:18 AM IST
സുൽത്താൻ ബത്തേരി: മറുനാടൻ കർഷക സംഘടനയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന്റെ(എൻഎഫ്പിഒ) കിസാൻ രത്ന പദ്ധതി ഉദ്ഘാടനം നാളെ രാവിലെ 10ന് മീനങ്ങാടി ചോളയിൽ ഓഡിറ്റോറിയത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
ഓർഗനൈസേഷൻ ചെയർമാൻ ഫിലിപ്പ് ജോർജ്, കണ്‍വീനർ കെ.വി. ശങ്കരനാരായണൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ തോമസ് മിറർ, ഉദയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. അംഗം മരണപ്പെട്ടാൽ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം നൽകുന്നതാണ് പദ്ധതി. സംഘടനയിൽ സജീവ അംഗത്വമുള്ളവർക്ക് 2,000 രൂപ അടച്ച് പദ്ധതിയിൽ ചേരാം.
ചടങ്ങിൽ എൻഎഫ്പിഒ ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിക്കും. ടി. സിദ്ദിഖ് എംഎൽഎ കുടുംബസഹായനിധി കൈമാറും. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ അംഗത്വവിതരണവും മീനങ്ങാടി പഞ്ചായയത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അപേക്ഷ സ്വീകരണവും ഉദ്ഘാടനം ചെയ്യും. എൻഎഫ്പിഒ കന്പനി ചെയർമാൻ വി.എൽ. അജയകുമാർ, ബോബി ഏബ്രഹാം, മാത്യു അഗസ്റ്റിൻ, ഇ.വി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. അഡ്വ.ജോസ് വി. തണ്ണിക്കോട് സ്വാഗതവും ശങ്കരനാരായണൻ നന്ദിയും പറയും.