ലഹരിക്കെതിരേ കുടുംബശ്രീയും എക്സൈസും
1576002
Tuesday, July 15, 2025 8:18 AM IST
കൽപ്പറ്റ: ലഹരിക്കെതിരേ എക്സൈസ് വകുപ്പുമായി കൈകോർത്ത് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ലഹരി മുക്ത കാന്പയിനിന്റെ ജില്ലാതല പരിശീലനം ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ദിനംപ്രതി അധികരിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന്റെ ആദ്യഘട്ടം കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്നതിനെ മുൻനിർത്തിയാണ് കുടുംബശ്രീ ലഹരി മുക്ത കാന്പയിനിന്റെ ഭാഗമാകുന്നത്.
കൽപ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ സിഡിഎസ് ചെയർപേഴ്സണ്‍മാർക്കും കമ്മ്യൂണിറ്റി കൗണ്‍സിലർമാർക്കും റിസോഴ്സ് പേഴ്സണ്മാർക്കുമാണ് ആദ്യഘട്ട പരിശീലനം നൽകിയത്. ജില്ലാ എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസർ ജോഷി തുന്പാനം, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം, ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ വി.കെ. റെജിന, കെ.എം. സലീന, ജില്ലാ പ്രോഗ്രാം മാനേജർമാരായ പി.കെ. സുഹൈൽ, ആശ പോൾ എന്നിവർ പ്രസംഗിച്ചു.