ലഹരിക്കെതിരെ മാരത്തോണ്‍
1576003
Tuesday, July 15, 2025 8:18 AM IST
പുൽപ്പള്ളി: ലഹരിക്കെതിരെയുള്ള കാന്പയിനിന്റെ ഭാഗമായി കബനിഗിരി നിർമല ഹൈസ്കൂളിലെ വിദ്യാർഥികൾ പാടിച്ചിറ ടൗണിൽ മാരത്തോണ്‍ സംഘടിപ്പിച്ചു.
മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സ്കൂൾ പിടിഎ പ്രസിഡന്റുമായ ഷിനു കച്ചിറയിൽ മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർഥികളുടെ ഫ്ളാഷ് മോബും ഉണ്ടായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എ.ടി. ഷാജി അധ്യക്ഷത വഹിച്ചു. എം.ടി. ബിനു, ജോമറ്റ് മാത്യു, ഷിനി ജോണ്സണ്, എം.ടി. ബിനു ബിഗ് എന്നിവർ നേതൃത്വം നൽകി.