വയനാട് മഡ് ഫെസ്റ്റ് സമാപന പരിപാടി ഇന്ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും
1576001
Tuesday, July 15, 2025 8:18 AM IST
കൽപ്പറ്റ: മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയനാട് മഡ് ഫെസ്റ്റ്സീസണ് 3 സമാപന സമ്മേളനം ഇന്ന് വൈകുന്നേരം നാലിന് വള്ളിയൂർക്കാവ് കണ്ണിവയലിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ അവസാന ദിനമായ 17ന് 50 പേർക്കായി ചീങ്ങേരിയിലേക്ക് നടത്തുന്ന മണ്‍സൂണ്‍ ട്രക്കിംഗ് ഓടെയാണ് അവസാനിക്കുക.