തകർന്ന റോഡുകൾ നന്നാക്കാൻ ഫണ്ട് അനുവദിക്കണമെന്ന്
1575998
Tuesday, July 15, 2025 8:18 AM IST
കോട്ടത്തറ: കാലവർഷത്തിലും കാലപ്പഴക്കത്തിലും തകർന്ന പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് യുഡിഎഫ് എക്സിക്ക്യുട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിൽ കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതൽ റോഡ് തകരാറിലാകുന്നത് വെള്ളപ്പൊക്കകെടുതി നേരിടുന്ന കോട്ടത്തറ പഞ്ചായത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ടി. സിദ്ദിഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. വി. അബ്ദുള്ള വൈപ്പടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ടി. ഹംസ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കണ്‍വീനർ സുരേഷ് ബാബു വാളൽ, സി.സി. തങ്കച്ചൻ, പോൾസണ്‍ കൂവക്കൽ, മാണി ഫ്രാൻസിസ്, വി.സി. അബൂബക്കർ, ജീവോദി മമ്മുട്ടി, സി.കെ. ഇബ്രാഹിം, പി.ഇ. വിനോജ്, കെ.കെ. മുഹമ്മദലി, എം.സി. മോയിൻ, കെ.കെ. നാസർ, പി.എ. നസീമ, പുഷ്പ സുന്ദരൻ, ഇ.കെ. വസന്ത, ബിന്ദു മാധവൻ എന്നിവർ പ്രസംഗിച്ചു.