തുടർച്ചയായ മഴ: ഇഞ്ചി കർഷകർ പ്രതിസന്ധിയിൽ
1576009
Tuesday, July 15, 2025 8:18 AM IST
സുൽത്താൻ ബത്തേരി: തുടർച്ചയായി പെയ്യുന്ന മഴ കാരണം ജില്ലയിലെ ഇഞ്ചികർഷകർ പ്രതിസന്ധിയിലായി. വയലുകളിൽ ഇടവിളയായി നട്ട ഇഞ്ചിചീഞ്ഞ് നശിക്കുകയാണ്.
വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിച്ചുനിറുത്തിയ ഇഞ്ചി ചീഞ്ഞ് നശിക്കുന്നത് കാരണം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് കർഷകർ കടക്കുന്നത്. വനഗ്രാമമായ നൂൽപ്പുഴ മാറോട് പ്രദേശത്ത് ഇഞ്ചികൃഷിയിറക്കിയ ഭൂരിപക്ഷം കർഷകരുടെയും ഇഞ്ചി തണ്ടുകൾ ചീഞ്ഞ് നശിക്കുകയാണ്.
വയലുകളിൽ നട്ട ഇഞ്ചിയാണ് ഇത്തരത്തിൽ ചീഞ്ഞ് നശിക്കുന്നത്. തുടർച്ചയായി മഴപെയ്യുന്നതുകാരണം ചാലുകളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് നിലവിലെ പ്രശ്നത്തിന് കാരണം. മിക്കകർഷകരും കേട് കാണുന്പോഴേക്കും മരുന്നുകൾ പ്രയോഗിക്കുന്നെണ്ടിലും ഫലമപ്രദമാകുന്നില്ല.
വനമേഖലയായതിനാൽ കുരങ്ങ്, മാൻ, പന്നി, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ പ്രതിരോധിച്ചാണ് കൃഷിയിറക്കാറ്. അതും തുടർമഴ കാരണം നശിക്കുന്ന കാഴ്ചയാണ് ജില്ലയിൽ വിവിധയിടങ്ങളിൽ.