റോട്ടറി കബനി വാലി: ഭാരവാഹികൾ ചുമതലേയേറ്റു
1576540
Thursday, July 17, 2025 6:15 AM IST
മാനന്തവാടി: റോട്ടറി കബനി വാലി ഭാരവാഹികളായി ഷാജി ഏബ്രഹാം(പ്രസിഡന്റ്), കെ.പി. റിൻസ്(സെക്രട്ടറി), ജോബി കെ. ജോസ്(ട്രഷറർ) എന്നിവർ ചുമതലയേറ്റു. ഫേണ്‍ ട്രീ റിസോർട്ടിൽ നടന്ന ചടങ്ങിൽ ജില്ലയിൽനിന്നുള്ള ആദ്യ റോട്ടറി ഗവർണർ ബിജോഷ് മാനുവേൽ മുഖ്യ പ്രഭാഷണം നടത്തി. റൊട്ടേറിയൻ ദീപക് കുമാർ കൊറോത്ത് മുഖ്യാതിഥിയായി.
ജോണ്സൻ ജോണ്‍, കെ.ടി. പ്രാഭിലാഷ്, കെ.ജി. സുനിൽ, ഡോ. രമേഷ്കുമാർ, രവീന്ദ്രനാഥ്, കെ.കെ. പ്രവീണ്‍, സി.കെ. സണ്ണി, ഡോ.സന്തോഷ് സ്കറിയ, വിനീത് വയനാട് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ റോട്ടറി ക്ലബ് അംഗങ്ങൾ പങ്കെടുത്തു. വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു.