കർഷക കടാശ്വാസ കമ്മീഷൻ അദാലത്ത്: 600 അപേക്ഷകൾ പരിഗണിച്ചു
1576291
Wednesday, July 16, 2025 8:24 AM IST
കൽപ്പറ്റ: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കളക്ടറേറ്റിൽ നടത്തുന്ന മൂന്നു ദിവസത്തെ അദലാത്തിന്റെ ആദ്യ ദിനത്തിൽ 600 അപേക്ഷകൾ പരിഗണിച്ചു. 2020 ഓഗസ്റ്റ് 31ന് മുന്‍പുള്ള കാർഷിക വായ്പകൾ സംബന്ധിച്ച അപേക്ഷകളാണ് പരിഗണിച്ചത്. കമ്മീഷൻ അംഗങ്ങളായ എൻ.യു. ജോണ്‍കുട്ടി, അഡ്വ.കെ.ആർ. രാജൻ, പി.എം. ഇസ്മയിൽ, ജോസ് പാലത്തിനാൽ, കെ.സി. വിജയൻ എന്നിവർ പങ്കെടുത്തു. അദാലത്ത് ഇന്നും നാളെയും തുടരും.