കർഷക കടാശ്വാസ കമ്മീഷൻ അദാലത്ത്; 2.30 കോടി അനുവദിച്ചു
1576810
Friday, July 18, 2025 5:51 AM IST
കൽപ്പറ്റ: ജില്ലയിൽ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ നടത്തിയ അദാലത്തിൽ 284 പേർക്ക് കടാശ്വാസം അനുവദിച്ചു. ആകെ 1531 അപേക്ഷകളാണ് പരിഗണിച്ചത്. 2020 ഓഗസ്റ്റ് 31 വരെയുള്ള അപേക്ഷകൾ പരിഗണിച്ചതിൽ 2,30,43744 രൂപ കടാശ്വാസമായി സർക്കാർ ബാങ്കുകൾക്ക് നൽകും.
അദാലത്തിൽ പങ്കെടുക്കുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജില്ലയിലെ അടുത്ത സിറ്റിംഗ് ഓഗസ്റ്റ് 20, 21, 22 തീയതികളിൽ നടത്തും. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.
കമ്മീഷൻ അംഗങ്ങളായ ജോസ് പാലത്തിനാൽ, കെ.എം. ഇസ്മായിൽ, എൻ.യു. ജോണ്‍കുട്ടി, കെ.ആർ. രാജൻ, കെ.സി. വിജയൻ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.