ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
1576818
Friday, July 18, 2025 5:57 AM IST
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾക്ക് അവധിയായിരിക്കും. പിഎസ്സി പരീക്ഷകൾ, റസിഡൻഷൽ സ്കൂളുകൾ, കോളജുകൾക്ക് അവധി ബാധകമല്ല.