കുന്നൂരിൽ പുലി വൈദ്യുതി കന്പിയിൽ നിന്ന് ഷോക്കേറ്റ് ചത്തു
1577114
Saturday, July 19, 2025 6:01 AM IST
ഊട്ടി: കുന്നൂരിൽ പുലി വൈദ്യുതി കന്പിയിൽ നിന്ന് ഷോക്കേറ്റ് ചത്തു. പാറൽസ്റ്റേൽ സ്പ്രിങ്ക് ഭാഗത്താണ് സംഭവം. കരടി പുലിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി തൂണിലേക്ക് പുലി ഓടിക്കയറുകയായിരുന്നു.
അതിനിടയ്ക്കാണ് ഷോക്കേറ്റത്. രണ്ട് വയസ് പ്രായം തോന്നിക്കുന്ന പെണ് പുള്ളിപുലിയാണ് ചത്തത്. വിവരമറിഞ്ഞ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. രാജേഷ്കുമാർ പോസ്റ്റ്മോർട്ടം നടത്തി.