ഡോ.ജസ്റ്റി ജോസഫിന് വി.പി.പി. മേനോൻ സ്വർണമെഡൽ
1576809
Friday, July 18, 2025 5:51 AM IST
സുൽത്താൻ ബത്തേരി: രാജ്യത്തെ ഐഐടികളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള(2024-25) വി.പി.പി.മേനോൻ സ്വർണ മെഡൽ വയനാട് വടുവഞ്ചാൽ സ്വദേശിനി ഡോ.ജസ്റ്റി ജോസഫിന് ലഭിച്ചു.
നിലവിൽ ഐഐടി ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റാണ്. മുടകര എം.പി. ജോസഫിന്റെയും ബത്തേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എ.എം. ശോശാമ്മയുടെയും മകളാണ്.