നാല് കോണ്ഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ
1576816
Friday, July 18, 2025 5:57 AM IST
പുൽപ്പള്ളി: കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി പാടിച്ചിറയിൽ സംഘടിപ്പിച്ച വികസന സെമിനാറിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് നാലു പേർക്ക് സസ്പെൻഷൻ. സാജൻ കടുപ്പിൽ, തോമസ് പാഴുക്കാല, ജോർജ് ഇടപ്പാട്, സുനിൽ പാലമറ്റം എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തത്.
പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്ന വിധത്തിൽ പ്രവർത്തിച്ചതിനാണ് നടപടി. സെമിനാറിനിടെ ഡിസിസി പ്രസിഡന്റിനെ കൈയേറ്റം ചെയ്യാൻ ശ്രമം നടന്നിരുന്നു. മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി പാർട്ടി നേതൃത്വം മരവിച്ചു. കമ്മിറ്റി ചുമതല ഡിസിസി ജനറൽ സെക്രട്ടറി കെ. രാജേഷ്കുമാറിന് നൽകി.