വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി
Thursday, January 26, 2023 12:49 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ 25-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ണ​ത്തൂ​ര്‍ സെന്‍റ് മേ​രീ​സ് ച​ര്‍​ച്ച് പ​രി​സ​രം മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​രെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​പ്രി​യ ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​ര്‍.​സി.​ര​ജ​നി ദേ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം.​പ​ത്മ​കു​മാ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​വി.​മ​ഞ്ജു​ഷ, കെ.​എ​സ്.​പ്രീ​തി, പി.​കെ.​സൗ​മ്യ​മോ​ള്‍, സ​ജി​നി​മോ​ള്‍, കെ.​ജെ.​ജ​യിം​സ്, എ​ന്‍.​വി​ന്‍​സെ​ന്റ്, കെ.​കെ.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​രോ അ​യ​ല്‍​ക്കൂ​ട്ട​വും 25 വീ​തം ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ടും. 25 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് വി​മാ​ന​യാ​ത്ര, 200 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് റാ​ണി​പു​രം ഹി​ല്‍​ടോ​പ്പി​ല്‍ ബ​ലൂ​ണ്‍ പ​റ​ത്ത​ല്‍, ന​ക്ഷ​ത്ര നി​ര്‍​മാ​ണം, മു​ഖ​പേ​ജ് നി​ര്‍​മാ​ണം, ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍, സി​നി​മ നി​ര്‍​മാ​ണം, ത​ട​യ​ണ നി​ര്‍​മാ​ണം, കു​ടും​ബ​സം​ഗ​മം, ക്യു ​ആ​ര്‍ കോ​ഡ് ല​ഭ്യ​മാ​ക്ക​ല്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.