വിരണ്ടോടിയ പോത്ത് പന്ത്രണ്ടുകാരനെ ഇടിച്ചുതെറിപ്പിച്ചു
1601580
Tuesday, October 21, 2025 6:48 AM IST
കാസര്‍ഗോഡ്: അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്ത് വിരണ്ടോടി കടപ്പുറത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പന്ത്രണ്ടുകാരനെ ഇടിച്ചുതെറിപ്പിച്ചു. കാവുഗോളി കടപ്പുറത്തെ രാജേഷിന്റെ മകന് അദ്വൈതിനാണ് പരിക്കേറ്റത്.
കടലിലേക്കു തെറിച്ചുവീണ അദ്വൈതിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിന്റെ മൂക്കിനു പൊട്ടലും കൈക്കും കാലിനും പരിക്കുമുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും കൊണ്ടുവരികയായിരുന്ന പോത്ത് മൊഗ്രാലില്‍ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു.