ദീപാവലി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
1601487
Tuesday, October 21, 2025 1:48 AM IST
പെരിയ: ഗോകുലം ഗോശാലയിൽ പരമ്പര വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിലുള്ള ദീപാവലി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. കോൽക്കത്തയിലെ വ്യവസായിയും ഗോസംരക്ഷണ പ്രവർത്തകനുമായ മഹാവീര സോനിക ദീപം തെളിയിച്ചു. ഗോശാല സ്ഥാപകൻ വിഷ്ണുപ്രസാദ് ഹെബ്ബാർ, ഡോ.നാഗരത്ന ഹെബ്ബാർ, സംഗീതജ്ഞരായ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, താമരശേരി ഈശ്വരൻ ഭട്ടതിരി എന്നിവർ സംബന്ധിച്ചു.
തുടർന്ന് ഉഡുപ്പി പവന ആചാറിന്റെ നേതൃത്വത്തിൽ അഞ്ച് വീണകൾ ചേർത്തുള്ള കച്ചേരിയും ഇടയാർ സഹോദരങ്ങൾ, താമരശേരി ഈശ്വരൻ ഭട്ടതിരി, ഉഷാഭട്ട് ജയലക്ഷ്മി ഭട്ട് , കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസൻ, ശ്രീഹരി ഭട്ട്, ചൈതന്യ അശോക്, വൈഷ്ണവി നമ്പ്യാർ, പ്രണവം ശങ്കരൻ നമ്പൂതിരി എന്നിവരുടെ സംഗീതാർച്ചനകളും അരങ്ങേറി. വിഷ്ണു ഹെബ്ബാറിന്റെ രചനകൾ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെ നേതൃത്വത്തിൽ പരമ്പര വിദ്യാപീഠം ഭജനസംഘം ആലപിച്ചു.
സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് അനസൂയ പഥക്, സർവേഷ് ദേവസ്ഥലി, അദിതി പ്രഹ്ളാദ്, അഭിജ്ഞ റാവു, ശില്പ പഞ്ച, ശ്രീനിധി ഭട്ട്, വിഭശ്രീ ബെള്ളാരെ , ശ്രുതി വാരിജാക്ഷൻ, ശ്രേയ കൊളത്തായ, പ്രതീക്ഷ ഭട്ട് എന്നിവർ നന്ദി മണ്ഡപത്തിൽ ഗാനാർച്ചന നടത്തും. വിഷ്ണു ഹെബ്ബാർ രചിച്ച നവഗ്രഹ കൃതികളുടെ പ്രകാശനവും നടക്കും.