സദ്ഭാവന അധ്യാപക അവാർഡ് ഭാസ്കരൻ പേക്കടത്തിന്
1600497
Friday, October 17, 2025 7:40 AM IST
കാഞ്ഞങ്ങാട്: ജിഎസ്ടിയു സംസ്ഥാന നേതാവായിരുന്ന ജേക്കബ് വർഗീസിന്റെ പേരിൽ ഏർപ്പെടുത്തിയ അഞ്ചാമത് സദ്ഭാവന അധ്യാപക അവാർഡിന് ഹോസ്ദുർഗ് കടപ്പുറം ഗവ. യുപി സ്കൂൾ മുഖ്യാധ്യാപകൻ ഭാസ്കരൻ പേക്കടത്തെ തെരഞ്ഞെടുത്തു. സഹകാരിത സമ്മാൻ സഹകരണ അവാർഡിന് ചെറുവത്തൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് അർഹമായി.
എഡ്യൂക്കേഷൻ എംപ്ലോയീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ജേക്കബ് വർഗീസ് മാസ്റ്റർ അനുസ്മരണവും അവാർഡുകളുടെ വിതരണവും 19 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഹൊസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡൻറ് പി കെ.ഫൈസൽ എന്നിവർ അവാർഡുകൾ സമ്മാനിക്കും.ട്രസ്റ്റ് ചെയർമാൻ അലോഷ്യസ് ജോർജ് അധ്യക്ഷനാകും. പത്രസമ്മേളനത്തിൽ അലോഷ്യസ് ജോർജ്, ട്രസ്റ്റ് കൺവീനർ ജോർജ് കുട്ടി ജോസഫ്, രക്ഷാധികാരികളായ ടി.കെ.എവുജിൻ, കെ.പി.മുരളീധരൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, ശ്രീകൃഷ്ണ അഗിത്തായ എന്നിവർ സംബന്ധിച്ചു.