സ്കൗട്ട് ആൻഡ് ഗൈഡ് ഓപ്പൺ യൂണിറ്റ് തുടങ്ങി
1599534
Tuesday, October 14, 2025 1:49 AM IST
വെള്ളരിക്കുണ്ട്: ലിറ്റിൽ ഫ്ലവർ സൺഡേ സ്കൂളിനോടനുബന്ധിച്ച് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കബ് ഓപ്പൺ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. വെളളരിക്കുണ്ട് സെഹിയോൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റിന്റെ ഉദ്ഘാടനം ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം നിർവഹിച്ചു.
വരക്കാട് സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ഷിജി ജോർജ് അധ്യക്ഷത വഹിച്ചു. ഓപ്പൺ യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്കുള്ള ചിഹ്നദാന ചടങ്ങും നടന്നു.
ഫാ. തോമസ് കുഴിപറമ്പിൽ , ലില്ലിക്കുട്ടി ഡെന്നി മൂലേത്തോട്ടത്തിൽ, സോണിയ ഇരുട്ടാണിയിൽ, കബ് മാസ്റ്റർ വി.എൽ. സൂസമ്മ, നിഷ സിജി ചൊവ്വാറ്റുകുന്നേൽ എന്നിവർ പ്രസംഗിച്ചു.