തട്ടുകടകളില്‍ ശുചിത്വപരിശോധന നടത്തി
1598745
Saturday, October 11, 2025 1:47 AM IST
കാസര്‍ഗോഡ്: തട്ടുകടകളില്‍ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റിയും നഗരസഭയും രാത്രികാല ശുചിത്വ പരിശോധന നടത്തി. കഴിഞ്ഞ രാത്രിയിലാണ് ഉദ്യോഗസ്ഥരുടെ സംഘം കാസര്‍ഗോഡ് നഗരസഭയിലെ തട്ടുകടകളിലെ ശുചിത്വ പരിശോധന നടത്തിയത്. പരിശോധിച്ച 12 കടകളില്‍ ഏഴെണ്ണത്തിനും ശുചിത്വനിലവാരമുയര്‍ത്താന്‍ വേണ്ട നോട്ടീസ് നല്കി. പുകയില നിയന്ത്രണ നിയമം ലംഘിച്ച നാലു കടകളില്‍ പിഴ ചുമത്തി.
നഗരത്തിലെ തട്ടുകടകളെക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യവകുപ്പിന് ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയിലെ പലഭാഗത്തു നിന്നും ഇടയ്ക്കിടെ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ജില്ലാകളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തട്ടുകടകളിലെ രാത്രികാല പരിശോധനയ്ക്ക് തുടക്കമായത്. ജില്ലയിലെ നഗരസഭകളും മറ്റു പ്രധാന നഗരങ്ങളിലെ തട്ടുകടകളിലും ഹോട്ടലുകളിലും തുടര്‍ദിവസങ്ങളിലും പരിശോധനകളും നടപടികളും ഉണ്ടാവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്ക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ് ആര്. ബിമല്ഭൂഷണ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. ബി. ആദിത്യന്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍.എ. ഷാജു, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വി. സജീവന്, കെ. മധു, ജെഎച്ച്ഐമാരായ കെ.ജി. രാധാകൃഷ്ണന്, ആശമേരി, ജി.ആര്. ജിബി, സുനില്‍കുമാര്‍, ജനാര്ദനന് എന്നിവര്‍ പങ്കെടുത്തു.