രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1597871
Wednesday, October 8, 2025 12:59 AM IST
ചിറ്റാരിക്കാൽ: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്, തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, ബ്ലഡ് ഡോണേഴ്സ് കേരള കാസർഗോഡ്, വൈഎംസിഎ ചിറ്റാരിക്കാൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രി രക്തബാങ്കുമായി സഹകരിച്ച് തോമാപുരം സെൻറ് തോമസ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തോമാപുരം ഫൊറോന വികാരി റവ. ഡോ. മാണി മേൽവട്ടം ഉദ്ഘാടനം ചെയ്തു. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ദൈവിക പ്രവൃത്തിയാണ് രക്തദാനമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ബിനു തോമസ് അധ്യക്ഷത വഹിച്ചു.
വോയ്സ് ഓഫ് ചിറ്റാരിക്കാൽ ഗ്രൂപ്പ് അഡ്മിൻ പ്രഫ. ഷിജിത്ത് കുഴുവേലിൽ ആമുഖപ്രഭാഷണം നടത്തി.
അസി. വികാരി ഫാ. ജുബിൻ കണിയാപറമ്പിൽ, ഡീക്കൻ അമൽ പൂക്കുളത്തേൽ, ഡീക്കൻ ജോബിൻ മണവാളൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനുമോൾ ഫ്രാൻസിസ്, വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ബിനോ മാടപ്പാട്ട്, റോഷൻ എഴുത്തുപുരയ്ക്കൽ, ബിഡികെ ഭാരവാഹികളായ ഷോണി കൊന്നക്കാട്, ബഷീർ അരിക്കോട്, അധ്യാപകരായ അലക്സ് ജോം, സിജോ അറയ്ക്കൽ, എൻ.എക്സ്. എബിൻ, ജില്ലാ ആശുപത്രി രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അംഗിത, കൗൺസിലർ അരുൺ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ടൗണിലെ ഓട്ടോ-ടാക്സി-ചുമട്ടുതൊഴിലാളികളും പൊതുജനങ്ങളുമുൾപ്പെടെ രക്തദാനത്തിൽ പങ്കാളികളായി.