ഉപജില്ല കായികമേള: ചായ്യോത്ത് സ്കൂൾ മുന്നിൽ
1597575
Tuesday, October 7, 2025 1:20 AM IST
വെള്ളരിക്കുണ്ട്: ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കായികമേളയില്‍ ആദ്യദിനം 76.5 പോയിന്റുമായി ചായ്യോത്ത് ജിഎച്ച്എസ്എസ് മുന്നിൽ. 10 സ്വര്‍ണവും ആറു വെള്ളിയും ഒമ്പതു വെങ്കലവുമാണ് ചായ്യോത്ത് സ്കൂള്‍ നേടിയത്. എട്ടു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും അടക്കം 66 പോയിന്റോടെ പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസ് രണ്ടാംസ്ഥാനത്തും ആറു വീതം സ്വര്‍ണവും വെള്ളിയും ഏഴു വെങ്കലവും അടക്കം 55 പോയിന്റോടെ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമുണ്ട്.
ആറു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും അടക്കം 54 പോയിന്റോടെ ആതിഥേയരായ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ് നാലാംസ്ഥാനത്തുണ്ട്.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി കായികമേളം ഉദ്ഘാടനം ചെയ്തു. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാസ ഓഫീസര്‍ ജസീന്ത ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാര്‍ഡ് മെംബര്‍ കെ.ആര്. വിനു, മുഖ്യാധ്യാപകരായ എം.യു. ജോസുകുട്ടി, സിസ്റ്റര്‍ റജീന മാത്യു, ഷാന്റി സിറിയക്ക്, പിടിഎ പ്രസിഡന്റുമാരായ പി.സി. ബിനോയ്, പി. അരവിന്ദാഷന്‍, വിപിന്‍ ഡൊമിനിക്, സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോണ്സണ് അന്ത്യാംകുളം, പ്രിന്‍സിപ്പല്‍ റവ.ഡോ. സന്തോഷ് കെ. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.