റിട്ട. റെയിൽവേ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചനിലയിൽ
1596578
Friday, October 3, 2025 10:29 PM IST
ചെറുവത്തൂർ: റിട്ട. റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാട്ടെ പരേതനായ രാഘവന്റെ ഭാര്യ ദേവകി (70) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഇന്റർസിറ്റി എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് മൃതദേഹം കണ്ടത്. സഹോദരങ്ങൾ: മാധവൻ, സുകുമാരി, യശോദ, ചന്ദ്രമതി, രാജകുമാരൻ.