ഗാന്ധിജയന്തി ദിനാഘോഷം നടത്തി
1596408
Friday, October 3, 2025 2:09 AM IST
ഗ്രീന്കിക്കുമായി
കെസിവൈഎം
കാസര്‍ഗോഡ്: യുവജനങ്ങള്‍ കായികക്ഷമതയുള്ളവരായി മാറുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തിദിനത്തില്‍ കെസിവൈഎം-എസ്എംവൈഎം കാസര്‍ഗോഡ് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ കിക്ക് എന്ന പേരില്‍ വിദ്യാനഗര്‍ മുനിസിപ്പൽ സ്റ്റേഡിയം ശുചീകരിച്ചു. നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.
കെസിവൈഎം ഫൊറോന ഡയറക്ടര്‍ ഫാ. ആശിഷ് അറയ്ക്കല്‍, പ്രസിഡന്റ് അജിത് സി. ആന്‍ഡ്രൂസ്, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഷാലിന്‍ പോള്‍ എസ്എബിഎസ്, കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡന്റ് സജി കൈപ്പുള്ളില്, നഗരസഭ കൗണ്‍സിലര്‍ സിദ്ദിഖ് ചക്കര, നഗരസഭ സിസിഎം എ.വി. മധുസൂദനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മധു, ഷീന, ദിവ്യശ്രീ, ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.
കാസര്‍ഗോഡ്: മഹാത്മാഗാന്ധി കണ്ണിലെ കൃഷ്ണ മണിപോലെ കാത്തുസൂക്ഷിച്ച ജനാധിപത്യത്തെയും, മതേതരത്വത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നയങ്ങളെ ജനങ്ങള്‍ ചെറുത്തു തോല്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 15-6ാം ജന്മദിനത്തില് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്ച്ചനക്കുശേഷം ഡിസിസി ഓഫീസില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. എം.സി. പ്രഭാകരന്, എ. ഗോവിന്ദന് നായര്‍, രമേശന് കരുവാച്ചേരി, ജയിംസ് പന്തമാക്കല്‍, സാജിദ് മവ്വല്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, വി.ആര്. വിദ്യാസാഗര്‍, സി.വി. ജയിംസ്, എം. രാജീവന് നമ്പ്യാര്‍, കെ.വി. ഭക്തവത്സലന്, കെ. ഖാലിദ്, ദിവാകരന് കരിച്ചേരി, എം.വി. ഉദ്ദേശ് കുമാര്‍, സാജിദ് കമ്മാടം, അബ്ദുള്‍ റസാഖ് ചെര്‍ക്കള, സി. അശോക് കുമാര്‍, മഹമൂദ് വട്ടേക്കാട്, ടി.കെ. ദാമോദരന്‍, യു. വേലായുധന്, അര്ജുനന് തായലങ്ങാടി, എം. പുരുഷോ്തന് നായര്‍, ഉഷ അര്ജുനന്, കമലാക്ഷ സുവര്‍ണ എന്നിവര്‍ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: യൂത്ത് കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രഫ. ഷിജിത്ത് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയുടെ സത്യവും അഹിംസയും അടിസ്ഥാനമാക്കിയുള്ള ജീവിതസന്ദേശം രാജ്യത്തിനും യുവജനങ്ങൾക്കും ഇന്നും ഏറ്റവും പ്രബലമായ മാർഗദർശിയാണെന്ന് അദ്ദേഹം പറഞ്ഞു. ജോൺസി പൊയ്കയിൽ, ഡയസ് വലിയപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഈസ്റ്റ് എളേരി മണ്ഡലം പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പാറക്കടവിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണത്തിൽ വാർഡ് പ്രസിഡന്റ് ബിജു കൊച്ചുമുറി അധ്യക്ഷത വഹിച്ചു. എളേരി ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ തോമസ് മാത്യു, സോണി പൊടിമറ്റം, ജോസ് ഇളംപുരയിടം, ബേബി ഇളയാനിത്തോട്ടം, ഫിലിപ്പ് മുരിക്കനാനി എന്നിവർ സംബന്ധിച്ചു.
കാലിച്ചാനടുക്കം: മണ്ഡലം കമ്മിറ്റി, ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനാചരണം നടത്തി. ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബേബി പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു. എം.ജെ. ബേബി, കെ.കെ. യൂസഫ്, മുകുന്ദന് മൂപ്പില്‍, ജോജോ, ജിഞ്ചു ഒറ്റപ്ലാക്കല്‍, കെ.കെ. രാജന്, രാധാകൃഷ്ണന് ചമക്കുഴി, ടോമി ആതിരകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: ഗാന്ധിജയന്തി ദിനത്തിൽ പടന്ന പഞ്ചായത്തിലെ നടക്കാവ് കാപ്പുകുളത്തിൽ ക്ലോറിനേഷൻ നടത്തിയും പരിസരം ശുചീകരിച്ചും വിമുക്ത ഭടൻമാരുടെ മാതൃക. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തൃക്കരിപ്പൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. എക്സ് സർവീസസ് ലീഗ് യൂണിറ്റ് പ്രസിഡന്റ് പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൾ സലീം, ഇ. രാജൻ, പി.വി. മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.