മലഞ്ചരക്ക് കടയുടെ ചുമര് കുത്തിത്തുരന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്നു
1595150
Saturday, September 27, 2025 6:34 AM IST
കാഞ്ഞങ്ങാട്: വ്യാപാര സ്ഥാപനത്തിന്റെ ചുമര് കുത്തിത്തുരന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്നു.മാവുങ്കാല്‍ പ്രവര്‍ത്തിക്കുന്ന ആര്യദുര്‍ഗ ട്രേഡേഴ്സിന്റെ ചുമര്‍തുരന്നാണ് മോഷണം നടന്നത്.
ഷട്ടറിന്റെ പൂട്ടു പൊളിക്കാന്‍ ശ്രമം നതതിയെങ്കിലും ഇതു പരാജയപ്പെട്ടതോടെയാണ് ചുമര് തുരന്നതെന്ന് കരുതുന്നു. ഇന്നലെ രാവിലെയാണ് കവര്‍ച്ച വിവരം അറിയുന്നത് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെ പരിശോധന നടത്തി. സമീപത്ത് നന്നായി ചുമര് തുരക്കാന്‍ ഉപയോഗിച്ച പിക്കാസ് പോലീസ് കണ്ടെടുത്തു.
സ്ഥാപന ഉടമ ഗുരുദത്ത് പ്രഭുവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട കുരുമുളകിന് ഒരു ലക്ഷത്തോളം രൂപ വില വരും.