സെന്റ് പയസ് ടെൻത് കോളജിൽ മൈക്രോ കോൺക്ലേവ് ഫെസ്റ്റ്
1596135
Wednesday, October 1, 2025 2:04 AM IST
രാജപുരം: സൂക്ഷ്മജീവി ദിനാചരണവുമായി ബന്ധപ്പെട്ട് രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ പ്രോബയോ പലൂസ-മൈക്രോ കോൺക്ലേവ് ഫെസ്റ്റ് 2025 വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. മൈക്രോബയോളജി, ലൈഫ് സയൻസ് ആൻഡ് കംപ്യൂട്ടേഷനൽ ബയോളജി എന്നീ വിഭാഗങ്ങളും, മൈക്രോബയോളജി സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാർ പ്രഫസർ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രോബയോട്ടിക് ഭക്ഷ്യവസ്തുക്കളുടെ പ്രാധാന്യത്തെ പറ്റിയും അവ ഭാവിയിൽ ചെലുത്തുന്ന അനന്തമായ സാധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എം.വി. വിനോദ്, കോ-ഓർഡിനേറ്റർ ഡോ. സിനോഷ് സ്കറിയാച്ചൻ, പിടിഎ വൈസ് പ്രസിഡന്റ് ജയിന് പി. വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ഡോ. ബിപിന്‍, കോളജ് യൂണിയൻ ചെയർമാൻ കെ. ആനന്ദ്, അസോസിയേഷന് സെക്രട്ടറി എം. സീതാലക്ഷ്മി, ഡോ. കെ.എൻ. അഭിനി എന്നിവർ പ്രസംഗിച്ചു. ക്വിസ്, ലോഗോ ഡിസൈന്‍, ഫോട്ടോഗ്രഫി മത്സരങ്ങളും നടത്തി.