കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് സ്വീകരണമൊരുക്കും
1596133
Wednesday, October 1, 2025 2:04 AM IST
ചിറ്റാരിക്കാൽ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര ഒക്ടോബർ 14നു രാവിലെ ഒന്പതിനു ചിറ്റാരിക്കാലിൽ ഉജ്വലസ്വീകരണമൊരുക്കും. മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര നടത്തുന്നത്.
തോമാപുരം മേഖല സംഘാടകസമിതി രൂപീകരണ യോഗത്തിൽ ചെറുപുഴ, തോമാപുരം, മാലോം, വെള്ളരിക്കുണ്ട് ഫൊറോകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു. 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. നിയമസഭയിലെ സ്പീക്കറുടെ സഭയ്ക്കും വിശുദ്ധ പിതാക്കന്മാർക്കും എതിരെയുള്ള പരാമർശത്തിനെതിരെ യോഗം പ്രമേയം പാസാക്കി. തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി റവ. ഡോ. മാണി മേൽവെട്ടം യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി.
ഫാ. മാത്യു വളവനാൽ, ഫാ. തോമസ് പൂവൻപുഴ, ടോണി പുഞ്ചകുന്നേൽ, ജിമ്മി അയിത്തമറ്റം, സുരേഷ് കാഞ്ഞിരത്തിങ്കൽ, സാജു പടിഞ്ഞാറേട്ട്, ഷിജിത്ത് കുഴുവേലിൽ, ആന്റോ തെരുവംകുന്നേൽ, ജോസഫ് കൊച്ചുകുന്നത്തുപറന്പിൽ, സെബാസ്റ്റ്യൻ ജാതികുളത്തിൽ എന്നിവർ പ്രസംഗിച്ചു.