സജീഷിന് നാടിന്റെ യാത്രാമൊഴി
1595442
Sunday, September 28, 2025 7:34 AM IST
നീലേശ്വരം: മയക്കുമരുന്ന് കേസിലെ പ്രതിയെ തേടിയുള്ള യാത്രയ്ക്കിടെ കാറപകടത്തിൽ മരിച്ച ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.കെ. സജീഷിന് നാടിന്റെ യാത്രാമൊഴി.
വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം കാസർഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ കാസർഗോഡ് എആർ ക്യാമ്പിലും മേൽപ്പറമ്പ്, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലും പൊതുദർശനത്തിനു വച്ചു.
തുടർന്ന് നീലേശ്വരം പട്ടേനയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിനാളുകൾ വികാരവായ്പോടെ ആദരാഞ്ജലികൾ അർപ്പിച്ചു. പിന്നീട് ചെറുവത്തൂർ മയിച്ചയിലെ കുടുംബവീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എം. രാജഗോപാലൻ എംഎൽഎയുമടക്കമുള്ള ജനപ്രതിനിധികളും ജില്ലാ പോലീസ് മേധാവി വിജയ്ഭാരത് റെഡ്ഡി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും അന്ത്യോപചാരമർപ്പിച്ചു.