കെ.പി. കുഞ്ഞിക്കണ്ണന് അനുസ്മരണം
1595148
Saturday, September 27, 2025 6:34 AM IST
കാസര്‍ഗോഡ്: സാധാരണക്കാരനായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന് നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയും ആത്മാര്‍ത്ഥമായ ഇടപെടലിലൂടെയും കേരളം രാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ വേരുറപ്പിച്ച നേതാവായിരുന്നു കെ.പി. കുഞ്ഞിക്കണ്ണന് എന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഡിസിസി ഓഫീസില്‍ നടന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ ഫോട്ടോ അനാച്ഛാദനത്തിനും ശേഷം കാസര്‍ഗോഡ് മുനിസിപ്പല്‍ മിനി കോണ്‍ഫറൻസ് ഹാളില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി അനുസ്മരണ പ്രഭാഷണം നടത്തി.
എം.സി. പ്രഭാകരന്, എ. ഗോവിന്ദന് നായര്‍ പെരിയ, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്, ബാലകൃഷ്ണന് പെരിയ, രമേശന് കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, പി.ജി. ദേവ്, ബി.പി. പ്രദീപ് കുമാര്‍, പി.വി. സുരേഷ്, കെ.പി. പ്രകാശന്, എം. കുഞ്ഞമ്പു നമ്പ്യാര്‍, മാമുനി വിജയന്, വി.ആര്. വിദ്യാസാഗര്‍, സി.വി. ജയിംസ്, സോമശേഖര ഷേണി, ഗീത കൃഷ്ണന്, ധന്യ സുരേഷ്, രാജു കട്ടക്കയം, മധുസൂദനന് ബാലൂര്‍, കെ.വി. ഭക്തവത്സലന്, എം. രാജീവന് നമ്പ്യാര്‍, സി.വി. ഭാവനന്‍, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.