നാളികേര വികസന പദ്ധതി: പറമ്പയിൽ കർഷകരുടെ യോഗം ചേർന്നു
1596136
Wednesday, October 1, 2025 2:04 AM IST
പറമ്പ: നാളികേര വികസന ബോർഡ് 2025-26 , 2026-27 വർഷങ്ങളിലായി നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതിയുടെ ഭാഗമായി പറമ്പ നാളികേര ക്ലസ്റ്ററിനു കീഴിലുള്ള ഗുണഭോക്താക്കളായ കർഷകരുടെ യോഗം ചേർന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൻ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ വി.വി. രാജീവൻ, കേരവികസന ബോർഡ് ഡവലപ്മെന്റ് ഓഫീസർ കെ. സാർത്തക്, ഹോൾട്ടികൾച്ചർ അസിസ്റ്റന്റ് പ്രിയ ഗർ ജോജി പുല്ലഞ്ചേരി, ജോസ് പുതനപ്ര എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ച മാലോത്ത് വില്ലേജ് ഓഫീസർ ഏലിയാസ് ദാസിനെ ചടങ്ങിൽ അനുമോദിച്ചു. ഭാരവാഹികളായി എൻ.വി. പ്രമോദ്-ചെയർമാൻ, ഡൊമിനിക് കല്ലംപ്ലാക്കൽ-വൈസ് ചെയർമാൻ, ജോജി പുല്ലാഞ്ചേരി-കൺവീനർ, കെ. പ്രസാദ്-ജോ. കൺവീനർ, വി.എസ്. ജോസഫ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.