ഇന്ത്യയ്ക്ക് ജനാധിപത്യം സമ്മാനിച്ചത് കോൺഗ്രസ്: സണ്ണി ജോസഫ്
1595847
Tuesday, September 30, 2025 1:24 AM IST
വെള്ളരിക്കുണ്ട്: ഇന്ത്യയ്ക്ക് ജനാധിപത്യം സമ്മാനിച്ചത് കോൺഗ്രസാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും ചേർന്ന് ജനാധിപത്യം തകർക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ട് കൊള്ളയ്ക്കെതിരേ കോൺഗ്രസ് നടത്തുന്ന ഒപ്പ് ശേഖരണ കാന്പയിൻ ബളാൽ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ്, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി. നായർ, എം.സി. പ്രഭാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, വി. മാധവൻ നായർ, ഷോബി ജോസഫ് എം. രാധാമണി എന്നിവർ പ്രസംഗിച്ചു.