കള്ളാർ തിരുഹൃദയ ധ്യാനാശ്രമത്തിൽ അഖണ്ഡ ജപമാല ഒന്നുമുതൽ
1595438
Sunday, September 28, 2025 7:34 AM IST
കള്ളാർ: തിരുഹൃദയ ധ്യാനാശ്രമത്തിൽ ഒക്ടോബർ 1 മുതൽ 31 വരെ 744 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡ ജപമാല നടത്തും. എല്ലാ ദിവസവും രാത്രി ഏഴുമണിക്ക് ആഘോഷമായ ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. പകലും രാത്രിയും തുടർച്ചയായി നടക്കുന്ന ഭക്തിസാന്ദ്രമായ പരിശുദ്ധ ജപമാലയിൽ പങ്കെടുക്കാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർഥന നടത്താനും താത്പര്യമുള്ളവർക്ക് ധ്യാനകേന്ദ്രവുമായി ബന്ധപ്പെടാം.