ലയൺസ് ക്ലബ് മെഗാ സർവീസ് ഇവന്റ് "ഭദ്രദീപം’സംഘടിപ്പിച്ചു
1594746
Friday, September 26, 2025 1:06 AM IST
ചെറുപുഴ: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്റ്റിക് 318 ഇ റീജിയൻ 14 സോൺ രണ്ടിന്റെ നേതൃത്വത്തിൽ മെഗാ സർവീസ് ഇവന്റ് "ഭദ്രദീപം" സംഘടിപ്പിച്ചു. ചെറുപുഴ ആർക്ക് ഏഞ്ചൽസ് സ്കൂൾ, ലയൺസ് ക്ലബ് പുളിങ്ങോം-പാലാവയൽ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ് മോഹൻ ഉണ്ണിത്താൻ എംപി പരിപാടി ഉദ്ഘാടനം ചെയ്തു.
ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടേയും ഉദ്ഘാടനം നടന്നു. സൗജന്യ റെഡ് ആംബുലൻസ് കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ സിഇഒ ഫർഹാൻ യാസിൻ ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് ക്ലബ് ഇന്റർനാഷണൽ സോൺ ചെയർമാനും ആർക്ക് ഏഞ്ചൽസ് സ്കൂൾ പിടിഎ പ്രസിഡന്റുമായ ജീവ് ജയിംസ് അധ്യക്ഷത വഹിച്ചു. എം. വിജിൻ എംഎൽഎ പ്രഭാഷണം നടത്തി.
സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്റ് വിനോദ് ഗോപിനാഥ്, ദീപിക സർക്കുലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ജോർജ് തയ്യിൽ, ലയൺസ് ക്ലബ് പുളിങ്ങോം-പാലാവയൽ പ്രസിഡന്റ് ജോസ് പ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷാലി ജോസ്, സ്കൂൾ മാനേജർ സിസ്റ്റർ ബിന്ദു തോമസ് എന്നിവർ പ്രസംഗിച്ചു.
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ, അഹല്യ ഹോസ്പിറ്റൽ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച്, പുളിങ്ങോം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. റിട്ട. ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് കുട്ടികൾക്ക് എങ്ങനെ ജീവിത വിജയം നേടാം എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ ലയൺസ് ക്ലബുമായി സഹകരിച്ച് പ്രവർത്തിച്ചവർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.