ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
1593807
Monday, September 22, 2025 10:06 PM IST
ബദിയഡുക്ക: തട്ടുകടയില്‍നിന്നും ഓംലറ്റും പഴവും കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം.
ബദിയഡുക്ക ബാറടുക്ക ചുള്ളിക്കാന ഹൗസില്‍ പരേതനായ പൊക്രയില് ഡിസൂസയുടെയും ലില്ലി ഡിസൂസയുടെയും ഏകമകന് വിശാന്ത് ഡിസൂസ (52) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 4.30ഓടെ ബാറഡുക്കയിലെ തട്ടുകടയിലാണ് സംഭവം. ശ്വാസം കിട്ടാതെ വിശാന്ത് വിഷമിക്കുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബേള കട്ടത്തടുക്കയിലെ വെല്‍ഡിംഗ് ഷോപ്പില്‍ ഹെല്‍പ്പറായി ജോലി ചെയ്തു വരികയായിരുന്നു.