ജില്ലാതല ചിത്രരചനാമത്സരം 27ന്
1594396
Wednesday, September 24, 2025 7:53 AM IST
കാഞ്ഞങ്ങാട്: കൈത്തറി വസ്ത്രത്തിന്റെ പ്രചരണാര്‍ഥം കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 27നു ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളില്‍ മത്സരം നടക്കും. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം.
താത്പര്യമുള്ള കുട്ടികള്‍ ബന്ധപ്പെട്ട മുഖ്യാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം 26ന് ഉച്ചയ്ക്ക് രണ്ടിനകം കാസര്‍ഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിലോ ഹൊസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫീസിലോ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേന സ്കൂളുകളില്‍ ലഭിക്കും. ഫോണ്‍: 97449 16766, 94973 01504.