ഡോ. സജീവ് മറ്റത്തിലിന് അന്താരാഷ്ട്ര ബഹുമതി
1594408
Wednesday, September 24, 2025 7:57 AM IST
വെള്ളരിക്കുണ്ട്: വേൾഡ് ബുക്ക് ഓഫ് സ്റ്റാർ റെക്കോർഡ്സിൻ്റെ എക്സലൻസി അവാർഡ് ഡോ. സജീവ് മറ്റത്തിലിന്. അക്യുപങ്ചർ ടച്ച് തെറാപ്പി മേഖലയിലെ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഈ ആദരം അദ്ദേഹത്തെ തേടിയെത്തിയത്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സമർപ്പിത സേവനത്തിലൂടെ അഞ്ച് ലക്ഷത്തിലേറെ രോഗികൾക്കാണ് ഇദ്ദേഹം ആശ്വാസം പകർന്നത്. നോൺ-ഇൻവേസിവ്, ഊർജാധിഷ്ഠിത ചികിത്സാ രീതികളിലൂടെ രോഗശാന്തി കണ്ടെത്തുന്നതിലും മാതൃകയായി. പ്രകൃതിദത്തവും പരമ്പരാഗതവുമായ വിദ്യകളെ നൂതന സങ്കേതങ്ങളുമായി സംയോജിപ്പിക്കുന്നതിലൂടെയും അദ്ദേഹം ശ്രദ്ധേയമായി. ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനായ ഡോ. മനീഷ് ദാസിന്റെ നേതൃത്വത്തിലാണ് അവാർഡ് നിർണയം നടത്തിയത്.