ക്ലാസ് മുറികളിൽനിന്നു പഠിക്കാം, നല്ല ശീലങ്ങൾ
1594516
Thursday, September 25, 2025 1:04 AM IST
വെള്ളരിക്കുണ്ട് : മൂല്യങ്ങൾ കൈമോശം വന്നുകൊണ്ടിരിക്കുന്ന കാലത്ത് ഭാവി ഭാഗധേയം നിർണയിക്കുന്ന ക്ലാസ് മുറികളിൽനിന്ന് നന്മയുടെ പാഠങ്ങൾ ആവർത്തിച്ചു പഠിക്കുകയാണ് കരുവള്ളടുക്കം സെന്റ് ജോസഫ് യുപി സ്കൂൾ കുട്ടികൾ.
ഇതിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും നല്ല ശീലങ്ങളുടെ ബോർഡ് സ്ഥാപിച്ചു. മനോഹരമായി പ്രിന്റ് ചെയ്ത് ക്ലാസ് മുറികളിൽ സ്ഥാപിച്ച നല്ല ശീലങ്ങൾ ഹൃദിസ്ഥമാക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും കുട്ടികൾ മത്സരിക്കട്ടെയെന്നാണ് മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യുവും സഹഅധ്യാപകരും പറയുന്നത്.
കുട്ടികൾ ഇക്കാര്യങ്ങൾ പഠിക്കുന്നതിനും ശീലിക്കുന്നതിനും പ്രോത്സാഹനവും സമ്മാനങ്ങളുമായി അധ്യാപകർ ഇവർക്കൊപ്പമുണ്ട്.