മാലിന്യസംസ്കരണരംഗത്തെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തി
1594742
Friday, September 26, 2025 1:06 AM IST
കാസര്‍ഗോഡ്: കാറഡുക്ക പഞ്ചായത്തിലെ ഉയിത്തടുക്കയില് അറവുമാലിന്യ ദുര്‍ഗന്ധമുണ്ടെന്ന പരാതി പരിശോധിച്ചതില്‍ മാലിന്യങ്ങള്‍ സ്വന്തം പറമ്പില്‍ തന്നെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലമുടമയ്ക്ക് 15,000 രൂപ പിഴ ചുമത്തുകയും ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിന് അഡൂരിലെ ജനറല്‍ സ്റ്റോര്‍, ഗ്രോസറി, അണങ്കൂരിലെ മാര്‍ട്ട്, ഹോട്ടല്‍, ക്വാര്‍ട്ടേഴ്സ്, പുല്ലൂരിലെ സൂപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി, വിദ്യാനഗറിലെ അപ്പാര്‍ട്ട്മെന്റ് എന്നീ സ്ഥാപന ഉടമകള്‍ക്കായി 22,000 രൂപ പിഴ ചുമത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കൂട്ടിയിട്ടതിനുമായി ചിറ്റാരിക്കാലിലെ സ്റ്റോര്‍, റസ്റ്റോറന്റ്, ഫാമിലി റസ്റ്റോറന്റ്, സൂപ്പര്‍മാര്‍ക്കറ്റ് എന്നീ സ്ഥാപന ഉടമകള്‍ക്കു 5000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.
തടയുന്നതിനായി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
മുളിയാര്‍ പഞ്ചായത്തിലെ മാസ്തിക്കുണ്ടിലെ മാര്‍ട്ട്, ചെങ്കളയിലെ റഹ്മാനിയ നഗറിലെ സൂപ്പര്‍മാര്‍ക്കറ്റ്, നായന്മാര്മൂലയിലെ ഏജന്‍സീസ് എന്നിവിടങ്ങളിലെ ഉടമകള്‍ക്ക് 10,000 രൂപ വീതം പിഴ ചുമത്തി. ബോവിക്കാനത്ത് ഹോട്ടലില്‍ മലിനജലം തുറസായിടത്ത് കെട്ടിനില്ക്കുകയും ദുര്‍ഗന്ധം പരത്തുകയും ചെയ്തതിനാല്‍ 7,000 രൂപ പിഴ ചുമത്തി. അഞ്ചുദിവസത്തിനകം പരിഹാരനടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശവും നല്കി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാല്‍ ഉളിയത്തടുക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റ്, സ്റ്റോര്‍, ഫാമിലി മാര്‍ക്കറ്റ്, കാഞ്ഞങ്ങാട് സൂപ്പര്‍മാര്‍ക്കറ്റ്, ചെറുവത്തൂര്‍ കോംപ്ലക്സ് എന്നിവിടങ്ങളിലെ ഉടമകള്‍ക്ക് 20,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.