ഇരിയയിൽ കാട്ടുപന്നികൾ നെൽകൃഷി നശിപ്പിച്ചു
1594514
Thursday, September 25, 2025 1:04 AM IST
ഇരിയ: പൊടവടുക്കം ക്ലായി വയലിൽ കാട്ടുപന്നികൾ നെൽകൃഷി നശിപ്പിച്ചു. വി. രാജഗോപാലൻ, വി. രാമചന്ദ്രൻ, പി. നാരായണൻ, വി. ജനാർദനൻ എന്നിവർ ചേർന്ന് കൃഷിചെയ്ത രണ്ടേക്കറോളം സ്ഥലത്തെ മൂപ്പെത്താറായ നെൽകൃഷിയാണ് തിങ്കളാഴ്ച ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്.
കതിരിട്ട നെൽച്ചെടികളെല്ലാം വയലിൽ അങ്ങിങ്ങായി വീണുകിടക്കുന്ന നിലയിലാണ്. കോടോം-ബേളൂർ കൃഷി ഓഫീസർ കെ.വി. ഹരിത, കൃഷി അസിസ്റ്റന്റ് വിമിത എന്നിവർ സ്ഥലം സന്ദർശിച്ചു.
തായന്നൂരിലെ ബാലൻ കുറ്റിപ്പുളിയുടെ കപ്പത്തോട്ടവും കഴിഞ്ഞദിവസം കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.