അണ്ടര്‍-14 ക്രിക്കറ്റ് ടീം സെലക്ഷന് 28ന്
1594394
Wednesday, September 24, 2025 7:53 AM IST
കാസര്‍ഗോഡ്: 14 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കാസര്‍ഗോഡ് ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് 28നു രാവിലെ ഒമ്പതിന് മാന്യ കെസിഎ സ്റ്റേഡിയത്തില്‍ നടക്കും.
01-09-2011നു ശേഷം ജനിച്ചവര്‍ക്ക് സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ 100 രൂപ പ്രവേശന ഫീസ് അടക്കം വയസ് തെളിയിക്കുന്ന ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്സുമായി അന്നേദിവസം രാവിലെ ഒമ്പതിനു മുമ്പായി സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഫോണ്‍: 97781 79601, 04994 227500.