ബോധവത്കരണ സെമിനാര്‍ നടത്തി
1594400
Wednesday, September 24, 2025 7:53 AM IST
കാഞ്ഞങ്ങാട്: റോട്ടറി മീന്‍സ് ബിസിനസ് ആന്‍ഡ് ഫെല്ലോഷിപ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വ്യാപാരമേഖലയില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനായി സെമിനാര്‍ നടത്തി.
ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്യാംകുമാര്‍ പുറവങ്കര അധ്യക്ഷത വഹിച്ചു. ഡോ. രാജശ്രീ നായര്‍, എം.വി. മോഹന്‍ദാസ് മേനോന്, അക്ഷയ് കാമത്ത്, രാജേഷ് കാമത്ത് എന്നിവര്‍ പ്രസംഗിച്ചു. ശ്രീനാഥ് പള്ളിയത്ത്, ശിവകുമാര്‍ ഉദിനൂര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.